ന്യൂഡൽഹി: കേരളത്തിനും ഉത്തർപ്രദേശിനും ആസാമിനും പിന്നാലെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പ്രായപൂർത്തിയായ മുഴുവനാളുകൾക്കും രണ്ടു ഡോസ് കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ തീരുമാനം.
മേയ് ഒന്നു മുതൽ 18 വയസു തികഞ്ഞ എല്ലാവർക്കും സൗജന്യമായി കോവിഡ് പ്രതിരോധ കുത്തിവയ്പു നൽകുമെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അറിയിച്ചു.
യുപി, ആസാം സർക്കാരുകളും ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നു ബിജെപി ഭരണ സംസ്ഥാനങ്ങളും ഒരു കോണ്ഗ്രസ് ഭരണ സംസ്ഥാനവും സൗജ്യന വാക്സിൻ പദ്ധതി പ്രഖ്യാപനത്തോടെ കേരളം അടക്കം മറ്റു സംസ്ഥാനങ്ങളും 18 കഴിഞ്ഞവർക്കെല്ലാം സൗജന്യ വാക്സിൻ നൽകാൻ സമ്മർദമേറി.
യുപി, മധ്യപ്രദേശ്, ആസാം, ഛത്തീസ്ഗഡ്- വാക്സിൻ സൗജന്യമാക്കി
12:55 AM Apr 22, 2021 | Deepika.com