സബ് ഇൻസ്പെക്ടറെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
12:55 AM Apr 22, 2021 | Deepika.com
ബിജാപുർ: ഛത്തീസ്ഗഡിൽ സബ് ഇൻസ്പെക്ടറെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി. ബിജാപുർ ജില്ലയിലായിരുന്നു സംഭവം. സബ് ഇൻസ്പെക്ടർ മുരളി താതി പാൽനറിലെ വീട്ടിലേക്കു വരുന്പോഴായിരുന്നു തട്ടിക്കൊണ്ടുപോയതെന്ന് ബിജാപുർ എസ്പി കാമലോചൻ കശ്യപ് പറഞ്ഞു. രണ്ടാഴ്ച മുന്പ് സുക്മ-ബിജാപുർ അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 സുരക്ഷാ ജീവനക്കാർ വീരമൃത്യു വരിച്ചിരുന്നു.