പനാജി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഗോവയിൽ പത്തുദിവസത്തേക്കു രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രാത്രി പത്തു മുതൽ രാവിലെ ആറു വരെയുള്ള കർഫ്യു ഇന്നലെ നിലവിൽ വന്നു.
പെട്രോൾ പന്പുകളും മെഡിക്കൽ സ്റ്റോറുകളും മറ്റ് അവശ്യസേവനങ്ങളും കർഫ്യുവിലും പ്രവർത്തിക്കും. അവശ്യവസ്തുക്കളുമായി പോകുന്ന വാണിജ്യ വാഹനങ്ങൾ മാത്രമേ കർഫ്യു സമയത്ത് അനുവദിക്കൂ എന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
ഗോവയിൽ രാത്രികാല കർഫ്യു
12:15 AM Apr 22, 2021 | Deepika.com