ജാർഖണ്ഡിൽ ഒരാഴ്ച ലോക്ക്ഡൗൺ
12:39 AM Apr 21, 2021 | Deepika.com
റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജാർഖണ്ഡിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാളെ മുതൽ 29 വരെയാണു ലോക്ക്ഡൗൺ. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണു തീരുമാനമെടുത്തത്. ലോക്ക്ഡൗൺ കാലം ആരോഗ്യസുരക്ഷാ വാരമായി ആചരിക്കുമെന്നു സോറൻ പറഞ്ഞു.