ന്യൂഡൽഹി: കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹംതന്നെയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു. എയിംസ് അധികൃതരെ ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഭാര്യ സുനിതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
രാഹുൽ ഗാന്ധിക്കു കോവിഡ്
12:39 AM Apr 21, 2021 | Deepika.com