കോവാക്സിൻ ഉത്പാദനം പ്രതിവർഷം 70 കോടിയാക്കും
12:39 AM Apr 21, 2021 | Deepika.com
ഹൈദരാബാദ്: രാജ്യം കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്പോൾ തദ്ദേശനിർമിത പ്രതിരോധവാക്സിനായ കോവാക്സിന്റെ ഉത്പാദനം പ്രതിവർഷം എഴുപതു കോടിയാക്കുമെന്ന് ഭാരത് ബയോടെക്. ജൂണ്‍മാസത്തോടെ ഉത്പാദനം വർധിപ്പിക്കുമെന്നും കന്പനി പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞയാഴ്ച ഭാരത് ബയോടെക്കിന് കേന്ദ്രസർക്കാർ 65 കോടി രൂപ അനുവദിച്ചിരുന്നു. കന്പനിയുടെ ആസ്ഥാനമായ ഹൈദരാബാദിലെയും ബംഗളൂരുവിലെയും ലാബുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനായിരുന്നു ഇത്.