മുംബൈ: ലോകത്തിലെ പത്താമത് ഉയരമുള്ള കൊടുമുടി അന്നപൂർണ കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മഹാരാഷ്ട്രയിലെ സത്താറ സ്വദേശി പ്രിയങ്ക മൊഹിത് (28) ചരിത്രത്തിൽ ഇടംപിടിച്ചു.
ബികോൺ ലിമിറ്റഡ് കന്പനി ജീവനക്കാരിയായ പ്രിയങ്കയുടെ വിജയം കന്പനിഎക്സിക്യൂട്ടീവ് ചെയർപേഴ്സണായ കിരൺ മജുംദാർ-ഷാ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നേപ്പാളിൽ ഹിമാലയ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന 8091 മീറ്റർ ഉയരമുള്ള അന്നപൂർണ കൊടിമുടി ഏപ്രിൽ 16 നാണ് പ്രിയങ്ക കീഴടക്കിയത്. എവറസ്റ്റ്, ലോട്സ്, മക്കാലു, കിളിമഞ്ചാരോ കൊടുമുടികൾ പ്രിയങ്ക കീഴടക്കിയിട്ടുണ്ട്.
പ്രിയങ്ക മൊഹിത് അന്നപൂർണ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
11:46 PM Apr 20, 2021 | Deepika.com