കെ. ചന്ദ്രശേഖര റാവുവിനു കോവിഡ്
12:02 AM Apr 20, 2021 | Deepika.com
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനു കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന റാവു ഫാംഹൗസിൽ ഐസൊ ലേഷനിലാണ്. ഏപ്രിൽ 14ന് നൽഗോണ്ട ജില്ലയിലെ ഹാലിയയിൽ റാവു വൻ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തിരുന്നു.