യുപിയിലെ നഗരങ്ങളിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നു ഹൈക്കോടതി

12:02 AM Apr 20, 2021 | Deepika.com
അ​​ലാ​​ഹാ​​ബാ​​ദ്: യു​​പി​​യി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം നി​​യ​​ന്ത്ര​​ണാ​​തീ​​ത​​മാ​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ല​​ക്നോ, അ​​ലാ​​ഹാ​​ബാ​​ദ്, കാ​​ൺ​​പു​​ർ ന​​ഗ​​ർ, വാ​​രാ​​ണ​​സി, ഗോ​​ര​​ഖ്പു​​ർ എ​​ന്നീ ന​​ഗ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ഴ്ച ലോ​​ക്ക്ഡൗ​​ൺ പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്നു അ​​ലാ​​ഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു. പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​യി​​ൽ ജ​​സ്റ്റീ​​സു​​മാ​​രാ​​യ സി​​ദ്ധാ​​ർ​​ഥ് വ​​ർ​​മ, അ​​ജി​​ത്കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് ലോ​​ക്ക്ഡൗ​​ൺ ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

കോ​​വി​​ഡ് വ്യാ​​പ​​നം ത​​ട​​യാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ നി​​ര​​വ​​ധി ന​​ട​​പ​​ടി​​ക​​ളെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്ന് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ന​​വ്നീ​​ത് സെ​​ഘാ​​ൾ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം, ജീ​​വ​​നു​​ക​​ൾ ര​​ക്ഷി​​ക്കു​​ന്ന​​തി​​നൊ​​പ്പം ഉ​​പ​​ജീ​​വ​​ന​​മാ​​ർ​​ഗം സം​​ര​​ക്ഷി​​ക്കേ​​ണ്ട​​തും പ്ര​​ധാ​​ന​​മാ​​ണെന്നും സെ​​ഘാ​​ൾ കൂട്ടി ച്ചേർത്തു.