കോയന്പത്തൂർ: വയോധികയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തുടിയല്ലൂർ പന്നിമട മുത്തുലക്ഷ്മി (72) ആണ് മരിച്ചത്. വീട്ടിൽ തനിച്ചു താമസിക്കുന്ന മുത്തുലക്ഷ്മിയെ മക്കൾ ഫോണിൽ വിളിച്ചപ്പോൾ എടുക്കാതിരുന്നതിനെതുടർന്ന് അയൽക്കാരെ വിവരമറിയിച്ചു. അയൽക്കാർ വന്ന് വാതിൽ തുറന്നുനോക്കിയപ്പോൾ മുത്തുലക്ഷ്മി മുറിവേറ്റ നിലയിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
പോലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിലുണ്ടായിരുന്ന മൂക്കുത്തി, കമ്മൽ എന്നിവ കവർന്നതായി കണ്ടെത്തി. തെളിവുകൾ ശേഖരിച്ച പോലീസ് അന്വേഷണമാരംഭിച്ചു.
വയോധിക കൊല്ലപ്പെട്ട നിലയിൽ
12:02 AM Apr 20, 2021 | Deepika.com