ന്യൂഡൽഹി: ഏപ്രിലിൽ നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. ഏപ്രിൽ 27 മുതൽ 30 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് തീരുമാനിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുന്‍പെങ്കിലും പ്രഖ്യാപിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികളും മാതാപിതാക്കളും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജെഇഇ മെയിൻ പരീക്ഷയും മാറ്റിവച്ചത്. ഫെബ്രുവരിയിൽ നടന്ന ആദ്യ സെഷനിൽ 6,20,978 വിദ്യാർഥികളും മാർച്ചിൽ നടന്ന രണ്ടാം സെഷനിൽ 5,56,248 പേരും പങ്കെടുത്തിരുന്നു.
ജെഇഇ മെയിൻ പരീക്ഷ മാറ്റി
11:55 PM Apr 18, 2021 | Deepika.com