ബംഗാളിലെ റാലികൾ രാഹുൽ റദ്ദാക്കി
11:55 PM Apr 18, 2021 | Deepika.com
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി റദ്ദാക്കി. ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഈ അവസ്ഥയിൽ വൻ റാലികൾ നടത്തുന്നതും ആൾക്കൂട്ടമുണ്ട ാക്കുന്നതുമായ കാര്യത്തിൽ പുനർചിന്തനം നടത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളോടും താൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.