ഓടുന്ന വാൻ കിണറ്റിൽവീണ് തൊഴിലാളികൾ മരിച്ചു
11:55 PM Apr 18, 2021 | Deepika.com
ഭർവാനി: മഹാരാഷ്ട്രയിൽനിന്നു ജന്മനാട്ടിലേക്കു പോകുകയായിരുന്ന കുടിയേറ്റത്തൊഴിലാളികൾ സഞ്ചരിച്ച വാൻ മധ്യപ്രദേശിലെ ഭർവാനിയിൽ മൂടിയില്ലാത്ത കിണറ്റിൽവീണ് രണ്ടു പേർ മരിച്ചു. ആറു പേർക്കു പരിക്കേറ്റു. ഇന്നലെ വെളുപ്പിന് 5.30നായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.