ഗൽസി: തന്റെ ഫോൺ ബിജെപി നേതാക്കൾ ചോർത്തുന്നതായി സംശയിക്കുന്നുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സേനയുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി വിലാപയാത്ര നടത്തണമെന്നു പറയുന്ന മമതയുടെ ശബ്ദരേഖ പുറത്തുവന്നിതിനു പിന്നാലെയായിരുന്നു ഫോൺ ചോർത്തുന്നതു ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു മമത പ്രഖ്യാപിച്ചത്.
മൂന്നാംവട്ടവും ബംഗാളിൽ സർക്കാർ രൂപീകരിക്കുമെന്നും ഗൽസിയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു മമത പറഞ്ഞു.
തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നു മമത
01:55 AM Apr 18, 2021 | Deepika.com