നടൻ ദീപ് സിദ്ദുവിന് ജാമ്യം

01:55 AM Apr 18, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ട്രാ​ക്‌ടർ റാ​ലി​ക്കി​ടെ ചെ​ങ്കോ​ട്ട​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷത്തെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ന​ട​ൻ ദീ​പ് സി​ദ്ദു​വി​ന് ജാ​മ്യം. ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പാ​സ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണം എ​ന്ന​ിവയാണു ജാ​മ്യ വ്യ​വ​സ്ഥകൾ. അ​ക്ര​മ​ത്തി​ന് സി​ദ്ദു ആ​ഹ്വാ​നം ചെ​യ്ത​താ​യി തെ​ളി​വി​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ചെ​ങ്കോ​ട്ട​യി​ൽ സം​ഘ​ർ​ഷ​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ സി​ദ്ദു​വി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ സെ​ൽ ആ​ണു പി​ടി​കൂ​ടി​യ​ത്.

സി​ദ്ദു​വി​നെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.