ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ക്ഡൗണ്‍
01:29 AM Apr 17, 2021 | Deepika.com
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ ഞായറാഴ്ച സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മാസ്ക് ധരിക്കാതെ പിടിയിലായാൽ ആദ്യതവണ 1000 രൂപയും ആവർത്തിച്ചാൽ 10,000 രൂപ വരെയും പിഴ ഈടാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.