ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. എട്ടു മാസം മുന്പ് യെദിയൂരപ്പയ്ക്കു കോവിഡ് ബാധിച്ചിരുന്നു. എഴുപത്തിയെട്ടുകാരനായ യെദിയൂരപ്പയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പനിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണു മുഖ്യമന്ത്രിക്കു രോഗം സ്ഥിരീകരിച്ചത്. മാർച്ച് 12ന് ഇദ്ദേഹം കൊവാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം മാർച്ച് അഞ്ചിനു ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗിനും രൺദീപ് സുർജേവാലയ്ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ഗുസ്തിതാരം പൂജ ധൻഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2018 കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ വെള്ളിമെഡൽ നേടിയ താരമാണു പൂജ. ലോക റെസ്റ്റ്ലിംഗ് ചാന്പ്യൻഷിപ്പിൽ വെങ്കലമെഡലും പൂജ നേടിയിരുന്നു.
ബി.എസ്. യെദിയൂരപ്പയ്ക്കു വീണ്ടും കോവിഡ്
12:53 AM Apr 17, 2021 | Deepika.com