സുക്മ: ഛത്തീസ്ഗഡിൽ രണ്ടു പോലീസുകാരെ അജ്ഞാതസംഘം കൊലപ്പെടുത്തി. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുക്മ ജില്ലയിലായിരുന്നു സംഭവം. അസിസ്റ്റന്റ് കോൺസ്റ്റബിൾമാരായ ധനിരാം കശ്യപ്, പുനെം ഹദ്മ എന്നിവരാണു കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭേജി പോലീസ് സ്റ്റേഷനിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത് . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മോട്ടോർസൈക്കിളിൽ പലചരക്കുകടയിലേക്കു പോയ ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസുകാരുടെ കൊലപാതകത്തിനു പിന്നിൽ മാവോയിസ്റ്റുകളല്ലെന്നാണു പ്രാഥമിക നിഗമനം.
ഛത്തീസ്ഗഡിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടു
12:53 AM Apr 17, 2021 | Deepika.com