ബംഗാളിൽ രാത്രി ഏഴു മുതൽ രാവിലെ പത്തു വരെ റാലികൾ വിലക്കി
12:53 AM Apr 17, 2021 | Deepika.com
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബംഗാളിൽ രാത്രി ഏഴു മുതൽ രാവിലെ പത്തുവരെ തെരഞ്ഞെടുപ്പു റാലികൾക്കും പൊതുയോഗങ്ങൾക്കും വിലക്കേർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനിയുള്ള മൂന്നു ഘട്ടങ്ങളിലും നിശബ്ദ പ്രചാരണം 72 മണിക്കൂറായി ഉയർത്തി. നേരത്തെ നിശബ്ദ പ്രചാരണം 48 മണിക്കൂറായിരുന്നു. ഏപ്രിൽ 22, 26, 29 തീയതികളിലായാണു അടുത്ത മൂന്നു ഘട്ട തെരഞ്ഞടുപ്പ്.