നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു
01:41 AM Apr 16, 2021 | Deepika.com
ന്യൂഡൽഹി: ഏപ്രിൽ 18നു നടക്കേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു മന്ത്രി പറഞ്ഞു. ഡോക്ടർമാർ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.