റായ്പുർ: ആസാമിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടി(ബിപിഎഫ്)ന്റെ ഒന്പതു സ്ഥാനാർഥികളെ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെത്തിച്ചു.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണു സ്ഥാനാർഥികളെ ഛത്തീസ്ഗഡിലെത്തിച്ചതെന്നു ഛത്തീസ്ഗഡിലെ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. റായ്പുരിലെ ഹോട്ടലിൽ കഴിയുന്ന സ്ഥാനാർഥികൾ മേയ് രണ്ടുവരെ അവിടെയുണ്ടാകും.
കോൺഗ്രസ് സഖ്യത്തിൽ 12 ബിപിഎഫ് സ്ഥാനാർഥികളാണു മത്സരിച്ചത്. ബിപിഎഫ് സ്ഥാനാർഥികളെ സിംഗപ്പൂരിലേക്കു മാറ്റിയെന്നു നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ആസാമിലെ ഒന്പതു ബിപിഎഫ് സ്ഥാനാർഥികൾ ഛത്തീസ്ഗഡിൽ
01:23 AM Apr 14, 2021 | Deepika.com