ശരദ് പവാറിനു ശസ്ത്രക്രിയ
01:00 AM Apr 13, 2021 | Deepika.com
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പിത്താശയ ശസ്ത്രക്രിയയ്ക്കു വിധേയനായി. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് അറിയിച്ചു. ഞായറാഴ്ചയാണ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.