ന്യൂഡല്‍ഹി: വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്. രണ്ടു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ള സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനാണു കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്തു കോവിഡ് വ്യാപനം വീണ്ടും പെരുകുന്ന പശ്ചാത്തലത്തിലാണു നടപടി. വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തിലാകുമെന്നു മന്ത്രാലയം ഉത്തരവില്‍ പറയുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് കേന്ദ്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചത്. പ്രത്യേക സാഹചര്യങ്ങളില്‍ വിമാനത്തില്‍ ഭക്ഷണവിതരണത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. രണ്ടു മണിക്കൂറോ അതില്‍ക്കൂടുതലോ ദൈര്‍ഘ്യമുള്ള സര്‍വീസുകളില്‍ മുന്‍കൂര്‍ പാക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, മീല്‍സ് എന്നിവ വിതരണം ചെയ്യുന്നതിനു തടസമില്ലെന്നും കേന്ദ്രം ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
സർവീസ് രണ്ടു മണിക്കൂറിൽ താഴെയുള്ള വിമാനത്തിൽ ഭക്ഷണവിതരണത്തിനു വിലക്ക്
01:00 AM Apr 13, 2021 | Deepika.com