മുംബൈ: അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ച അനിൽ ദേശ്മുഖിനെ സിബിഐ നാളെ ചോദ്യം ചെയ്യും.
മുംബൈയിലെ ബാറുകളിൽനിന്നും ഹോട്ടലുകളിൽനിന്നും പ്രതിമാസം നൂറുകോടി രൂപ പിരിച്ചെടുക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസിനോട് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്ന് മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ദേശ്മുഖിന്റെ രാജി ആവശ്യപ്പെട്ടു ബിജെപി രംഗത്തെത്തി.
പരംബീറിന്റെ പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് എൻസിപി നേതാവുകൂടിയായ അനിൽ ദേശ്മുഖ് രാജിവച്ചത്. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് സിബിഐക്കു ഹൈക്കോടതി നിർദേശം നല്കിയത്.
അഴിമതി: അനിൽ ദേശ്മുഖിനെ നാളെ സിബിഐ ചോദ്യം ചെയ്യും
01:00 AM Apr 13, 2021 | Deepika.com