കോവിഡ്: മുംബൈയിൽ മൂന്ന് ജംബോ ആശുപത്രികൾ തുടങ്ങുന്നു
01:00 AM Apr 13, 2021 | Deepika.com
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണാതീതമായതോടെ മുംബൈയിൽ മൂന്ന് ജംബോ ആശുപത്രികൾ അടിയന്തരമായി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. 200 പേരെ ഐസിയുവിൽ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുൾപ്പെടെ 2000 കിടക്കകളോടുകൂടിയ താത്കാലിക ആശുപത്രികൾ നഗരത്തിന്റെ മൂന്നിടങ്ങളിലായി രണ്ടുമാസത്തിനുള്ളിൽ സ്ഥാപിക്കും. ഫോർസ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഐസിയു ഉള്ള ശ്രമത്തിലാണ് ഭരണകൂടം.