കാ​ൻ​സ​ർ ബാ​ധി​ത​ർ​ക്കാ​യി മു​ടി മു​റി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ

01:15 AM Feb 24, 2018 | Deepika.com
വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം ഹൈ​സ്കൂളി​ൽ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഹെ​യ​ർ ടു ​ഹെ​ൽ​പ് എ​ന്ന കേ​ശ​ദാ​ന കാന്പ​യി​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പി​ക​മാ​രും കേ​ശ​ദാ​നം ന​ട​ത്തി.
അസീ​സി വി​ദ്യാ​നി​കേ​ത​നി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ മെ​ൽ​ന റോ​സ്‌​ല​റ്റാ​യി​രു​ന്നു കേ​ശ​ദാ​ന​ത്തി​നെ​ത്തി​യ ഏ​റ്റ​വും ചെ​റി​യ കു​ട്ടി. 41 വി​ദ്യാ​ർ​ഥി​നി​ക​ൾ, 7 ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, സ്ക്കൂ​ളി​ലെ ത​ന്നെ മൂ​ന്ന് അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പ​ടെ 51 പേ​രാ​ണ് കേ​ശ​ദാ​നം ന​ട​ത്തി​യ​ത്. ഇ​തേ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ നാ​ട്ടു​കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​രി​പാ​ടി​ക്ക് പി​ന്തു​ണ​യേ​കാ​നെ​ത്തി. പു​രു​ഷ​പ​ക്ഷ​ത്തുനി​ന്ന് കെ.​പി. ആ​ദി​ത്യ​നും ഹെ​യ​ർ ടു ​ഹെ​ൽ​പ് കാ​ന്പയി​നി​ൽ പ​ങ്കു​ചേ​ർ​ന്നു. ശേ​ഖ​രി​ച്ച ത​ല​മു​ടി തൃ​ശൂ​ർ ചേ​ല​ക്കാ​ട്ടു​കാ​ര സ്വ​ദേ​ശി​യാ​യ എ​ബി മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​റ​ക്കി​ൾ ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഹെ​യ​ർ ബാ​ങ്കി​ന് കൈ​മാ​റും.
കാ​ൻ​സ​ർ ചി​കി​ത്സ ന​ട​ത്തു​ന്ന നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ഗ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ്രോ​ഗ്രാം സ്കൂളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്. എം​എ​ൽ​എ എ​സ്. ശ​ർ​മ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ബി. അ​യൂ​ബ് അ​ധ്യ​ക്ഷ​നാ​യി.