ചെന്നൈ: തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി പി.എസ്.ഡബ്ല്യു. മാധവ റാവു(63) കോവിഡ് ബാധിച്ചു മരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോവിഡ് ബാധിച്ച മാധവ റാവുവിനെ മാർച്ച് 20നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1986 മുതൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന മാധവ റാവു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായാണു നിയമസഭയിലേക്കു മത്സരിച്ചത്.
തമിഴ്നാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി കോവിഡ് മൂലം മരിച്ചു
01:09 AM Apr 12, 2021 | Deepika.com