ജയ്പുർ: രാജസ്ഥാനിൽ ലഹരികടത്തുകാരുടെ ആക്രമണത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഓംകർ റയ്ക, പവൻ ചൗധരി എന്നിവരാണു കൊല്ലപ്പെട്ടത്. ഭിൽവാഡ ജില്ലയിലെ രണ്ടു ചെക്ക് പോസ്റ്റുകളിലായാണ് ആക്രമണമുണ്ടായത്.
കോട്ഡി സ്റ്റേഷൻ പരിധിയിൽ പരിശോധന നടത്തിയ പോലീസിനു നേരെ കള്ളക്കടത്തുകാർ വെടിയുതിർത്തു. വെടിവയ്പിൽ പരിക്കേറ്റ ഓംകാർ മരിച്ചു. ഇതേുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് അക്രമികളെ പിടികൂടാൻ പോലീസ് പരിശോധന വ്യാപിപ്പിച്ചു. റയ്കയിലെ ചെക്ക് പോസ്റ്റിൽ സംഘത്തെ തടയാൻ പോലീസ് ശ്രമിക്കവെ അക്രമികൾ വീണ്ടും വെടിയുതിർത്തു. പവൻ ചൗധരി ഇവിടെ കൊല്ലപ്പെട്ടു.
രാജസ്ഥാനിൽ രണ്ടു പോലീസുകാരെ കൊലപ്പെടുത്തി
01:09 AM Apr 12, 2021 | Deepika.com