അനിൽ ദേശ്മുഖിന്‍റെ പിഎമാരെ സിബിഐ ചോദ്യം ചെയ്യും

01:09 AM Apr 12, 2021 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ൻ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​നി​​​ൽ ദേ​​​ശ്മു​​​ഖി​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രെ സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ചു. ദേ​​​ശ്മു​​​ഖി​​​നെ​​​തി​​​രെ മു​​​ൻ മും​​​ബൈ പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​രം​​​ബീ​​​ർ സിം​​​ഗ് ഉ​​​യ​​​ർ​​​ത്തി​​​യ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ബോം​​​ബെ ഹൈ​​​ക്കോ‌​​​ട‌​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ദേ​​​ശ്മു​​​ഖ് രാ​​​ജി​​​വ​​​ച്ച​​​ത്.

ബാ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ​​​നി​​​ന്നും മാ​​​സം 100 കോ​​​ടി രൂ​​​പ പി​​​രി​​​ച്ചു ന​​​ല്കാ​​​ൻ ദേ​​​ശ്മു​​​ഖ് സ​​​ച്ചി​​​ൻ വാ​​​സെ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രം​​​ബീ​​​ർ സിം​​​ഗി​​​ന്‍റെ ആ​​​രോ​​​പ​​​ണം.
ദേ​​​ശ്മു​​​ഖി​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രാ​​​യ സ​​​ഞ്ജീ​​​വ് പാ​​​ല​​​ൻ​​​ഡെ, കു​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്യു​​​ക. പ​​​ണം​​​പി​​​രി​​​ച്ചു ന​​​ല്കാ​​​ൻ​​​പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ സ​​​ച്ചി​​​ൻ വാ​​​സെ​​​യോ​​​ട് ദേ​​​ശ്മു​​​ഖ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് സ​​​ഞ്ജീ​​​വ് പാ​​​ല​​​ൻ​​​ഡെ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു പ​​​രം​​​ബീ​​​ർ സിം​​​ഗി​​​ന്‍റെ ആ​​​രോ​​​പ​​​ണം. പ​​​ണം പി​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സ​​​മ​​​യ​​​ത്ത് കു​​​ന്ദ​​​നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് വാ​​​സെ മൊ​​​ഴി ന​​​ല്കി​​​യി​​​രു​​​ന്നു.
അ​​​നി​​​ൽ ദേ​​​ശ്മു​​​ഖി​​​നെ​​​തി​​​രെ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സി​​​ബി​​​ഐ സം​​​ഘം ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് എ​​​ത്തി​​​യ​​​ത്. സ​​​ച്ചി​​​ൻ വാ​​​സെ, പ​​​രം​​​ബീ​​​ർ സിം​​​ഗ്, മ​​​റ്റ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രെ സി​​​ബി​​​ഐ ചോ​​​ദ്യം ചെ​​​യ്തു.