കോൺഗ്രസ് സ്ഥാനാർഥിക്കു നേരെ ആക്രമണം
01:09 AM Apr 12, 2021 | Deepika.com
മാൽദ: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മണിക്ചക് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി മുഹമ്മ് മൊട്ടാകിൻ ആലമിനു നേരെ ആക്രമണം. കോൺഗ്രസ് എംപി അബു ഹസെം ഖാൻ ചൗധരിയുടെ വാഹനത്തിനു നേരെയും ആക്രമണമുണ്ടായി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നു ജില്ലാ കോൺഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച് തൃണമൂൽ രംഗത്തെത്തി. ഏപ്രിൽ 29നാണ് മണിക്ചകിൽ വോട്ടെടുപ്പ് നടക്കുക.