ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിദിന ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 1,45,384 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 794 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,32,05,926 ആയി ഉയർന്നു. 10,46,631 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 77,567 പേർ ഇന്നലെ രോഗമുക്തരായി. ഇതോടെ രാജ്യത്ത് 1,19,90,859 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 794 പേർ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 1,68,436 ആയി ഉയർന്നു. ഇതുവരെ 9,80,75,160 പേർക്ക് വാക്സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിദിന ബാധിതർ ഒന്നര ലക്ഷത്തിലേക്ക്
12:53 AM Apr 11, 2021 | Deepika.com