ന്യൂഡൽഹി: അതിർത്തിയിൽ സമാധാനം കാത്തുസൂക്ഷിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡർതല ചർച്ചയിൽ തീരുമാനം. കിഴക്കൻ ലാഡാക്ക് ഉൾപ്പെടെ പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിനു സഹകരിച്ചു പ്രവർത്തിക്കാനും ലഡാക്കിൽ പൂർത്തിയായ പതിനൊന്നാമത് കമാൻഡർ തല ചർച്ചയിൽ ധാരണയായി. ഇപ്പോൾ തുടരുന്ന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പിന്തുടർന്ന് തർക്കപ്രശ്നങ്ങൾ പരിഹരിക്കുമെന്നു ചർച്ചയ്ക്കു പിന്നാലെ ഇരുരാജ്യങ്ങളും വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചർച്ച ചെയ്യാൻ തയാറാണെന്നു ചൈന പറഞ്ഞു. ഇതിനു കാലതാമസമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ മേഖലയിലേക്കു ചൈന കടന്നുകയറുന്നതിനു മുന്പ് നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.ലഡാക്കിലെ ചർച്ച പതിനാറുമണിക്കൂർ നീണ്ടു. മലയാളിയായ പി.കെ.ജി മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
അതിർത്തിപ്രശ്നം പരിഹരിക്കാൻ ധാരണ
12:44 AM Apr 11, 2021 | Deepika.com