കാറിൽ വോട്ടിംഗ് യന്ത്രം കണ്ടെത്തിയ സംഭവം: റീ പോളിംഗിന് ഉത്തരവ്

12:44 AM Apr 11, 2021 | Deepika.com
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ മൂ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ നാ​​​ല് ബൂ​​​ത്തു​​​ക​​​ളി​​​ൽ റീ ​​​പോ​​​ളിം​​​ഗി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.​​​

ബി​​​ജെ​​​പി എം​​​എ​​​ൽ​​എ​​​യു​​​ടെ കാ​​​റി​​​ൽ വോ​​​ട്ടിം​​​ഗ് യ​​​ന്ത്രം ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ‌​​​ന്നു വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ രാ​​​ധാ​​​ബാ​​​രി​​​യി​​​ലും സോ​​​ന​​​യ്, ഹ​​​ഫ്‌​​​ലോം​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും 20 നു ​​​രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ‌ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ പോ​​​ളിം​​​ഗ് ന​​​ട​​​ത്താ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം.

പാ​​​താ​​​ർ​​​ക​​​ണ്ടി​​​യി​​​ലെ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യും എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കൃ​​​ഷ്ണേ​​​ന്ദു പാ​​​ലി​​​ന്‍റെ കാ​​​റി​​​ൽനി​​​ന്ന് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​ൻ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണു രാ​​​ധാ​​​ബാ​​​രി​​​യി​​​ലെ 149 ാം ന​​​ന്പ​​​ര്‌ ബൂ​​​ത്തി​​​ൽ‌ റീ ​​​പോ​​​ളീം​​​ഗി​​​നു നി​​​ർ​​​ദേ​​​ശം. സം​​​ഭ​​​വ​​​ത്തി​​​ൽ നാ​​​ല് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ സ​​​സ്പ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.