ലക്നോ: ഉത്തർപ്രദേശിലെ ഏത്തയിൽ ട്രക്ക് കൊക്കയിലേക്കു മറിഞ്ഞ് പത്തുപേർ മരിച്ചു.
40 പേർക്കു പരിക്കേറ്റു. ശനിയാഴ്ച ഏത്തയിലെ ബാർപുര സ്റ്റേഷൻ പരിധിയിൽ ഉദി ചകാർനഗർ റോഡിലായിരുന്നു അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആഗ്രയിൽ നിന്ന് ഏത്തയിലെ ലക്ഹാനയിലുള്ള ക്ഷേത്രം സന്ദർശിക്കാനുള്ള സംഘമായിരുന്നു ട്രക്കിൽ ഉണ്ടായിരുന്നത്.
യുപിയിൽ വാഹനാപകടം; പത്തു മരണം
12:44 AM Apr 11, 2021 | Deepika.com