നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ കോവിഡ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ നാലു മരണം. വാഡിയിലെ അമരാവതി റോഡിലുള്ള വെൽട്രീറ്റ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ അത്യാഹിതത്തിൽ ഏതാനും പേർക്കു പരിക്കേറ്റതായും ചീഫ് ഫയർ ഓഫീസർ അറിയിച്ചു.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഇവിടെനിന്ന് 27 രോഗികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടാംനിലയിലുള്ള അത്യാഹിത വിഭാഗത്തിലെ എസി യൂണിറ്റിലാണ് അഗ്നിബാധ ആദ്യം ദൃശ്യമായത്.
നാഗ്പുരിൽ കോവിഡ് ആശുപത്രിക്കു തീപിടിച്ച് നാലു മരണം
12:44 AM Apr 11, 2021 | Deepika.com