ഉത്തരാഖണ്ഡ് ദുരന്തം: ഒരു മൃതദേഹംകൂടി കണ്ടെടുത്തു
01:22 AM Apr 10, 2021 | Deepika.com
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു. തപോവൻ തുരങ്കത്തിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ ആകെ മരണം 78 ആയി. ഫെബ്രുവരി ഏഴിനായിരുന്നു ദുരന്തമുണ്ടായത്.