ലക്നോ: ഉന്നാവോ മാനഭംഗക്കേസ് പ്രതിയും മുൻ എംഎൽഎയുമായ കുൽദീപ് സിംഗ് സെൻഗറിന്റെ ഭാര്യ സംഗീത യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി. ഫത്തേപ്പുർ ചൗരാസിയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയാണു സംഗീത. സംസ്ഥാന ബിജെപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗാണു സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ഉന്നാവോയിൽ പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ കുൽദീപ് സിംഗ് സെൻഗറിനെ ഡൽഹി കോടതി 2019 ഡിസംബർ 20നു ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. തടവുശിക്ഷ ലഭിച്ചതിനെത്തുടർന്ന് സെൻഗറിനെ എംഎൽഎസ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും ചെയ്തു..
സംഗീത മുന്പ് ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ ആയിരുന്നു. ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന്, സംഗീതയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് സമാജ്വാദി പാർട്ടി മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി പ്രതികരിച്ചു. ജില്ലാ ഘടകമാണു സ്ഥാനാർഥികളെ ശിപാർശ ചെയ്തതെന്നാണു ബിജെപി വക്താവ് ഹരിചന്ദ്ര ശ്രീവാസ്തവയുടെ വിശദീ കരണം.
ഉന്നാവോ കേസ് പ്രതി കുൽദീപ് സെൻഗറിന്റെ ഭാര്യ ബിജെപി സ്ഥാനാർഥി
01:22 AM Apr 10, 2021 | Deepika.com