ഗ്യാൻവാപി മസ്ജിദിന്‍റെ പേരിൽ ബിജെപി എംഎൽഎയുടെ പ്രകോപനം

01:22 AM Apr 10, 2021 | Deepika.com
വാ​​​രാ​​​ണ​​​സി: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കാ​​​ശി വി​​​ശ്വ​​​നാ​​​ഥ ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഗ്യാ​​​ൻ​​​വാ​​​പി മ​​​സ്ജി​​​ദു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തി​​​ൽ പ്ര​​​കോ​​​പ​​​ന ​​​നി​​​ല​​​പാ​​​ടു​​​മാ​​​യി ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സു​​​രേ​​​ന്ദ്ര സിം​​​ഗ്. മ​​​സ്ജി​​​ദ് നീ​​​ക്കം​​​ചെ​​​യ്യ​​​ണ​​​മെ​​​ന്നും ഇ​​​ന്ത്യ ഉടൻ ഹി​​​ന്ദു​​​രാ​​​ഷ്‌​​​ട്ര​​​മാ​​​യി മാ​​​റു​​​മെ​​​ന്നു​​​മാ​​​ണ് വി​​​വാ​​​ദ​​​ങ്ങ​​​ളു​​​ടെ തോ​​​ഴ​​​നാ​​​യ സു​​​രേ​​​ന്ദ്ര സിം​​​ഗ് എ​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യു​​​ടെ നി​​​ല​​​പാ​​​ട്.

മ​​​സ്ജി​​​ദു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ർ​​​ക്ക​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ​​​യോ​​​ടു (എ​​​എ​​​സ്ഐ) വാ​​​രാ​​​ണ​​​സി സീ​​​നി​​​യ​​​ർ ഡി​​​വി​​​ഷ​​​ൻ സി​​​വി​​​ൽ ജ​​​ഡ്ജി അ​​​ശു​​​തോ​​​ഷ് തി​​​വാ​​​രി വ്യാ​​​ഴാ​​​ഴ്ച നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നും വി​​​ധി​​​യി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ബൈ​​​രി​​​യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യ സു​​​രേ​​​ന്ദ്ര സിം​​​ഗ് പ​​​റ​​​ഞ്ഞു. മ​​​സ്ജി​​​ദ് മാ​​​റ്റി പ​​​ക​​​രം ശി​​​വ​​​ക്ഷേ​​​ത്രം നി​​​ർ‌​​​മി​​​ക്കും. ഇ​​​ന്ത്യ ഹി​​​ന്ദു​​രാ​​​ഷ്‌​​​ട്രം ആ​​​കു​​​മെ​​​ന്ന സ്വ​​​പ്നം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യു​​​ടെ​​​യും യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥി​​​ന്‍റെ​​​യും ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു സ​​​ഫ​​​ല​​​മാ​​​കു​​​മെ​​​ന്നും എം​​​എ​​​ൽ‌​​​എ പ​​​റ​​​യു​​​ന്നു.