ന്യൂഡൽഹി: ഇന്ത്യയുടെ അനുമതിയില്ലാതെ ലക്ഷദ്വീപിനു സമീപം ഇന്ത്യയുടെ പ്രത്യേക സാന്പത്തികമേഖലയിൽ യുഎസ് നാവികസേനയുടെ കടന്നുകയറ്റം. യുഎസ് നാവികസേനയുടെ ഏഴാം കപ്പൽപ്പടയിലെ യുഎസ്എസ് ജോണ്‍ പോൾ ജോണ്‍സ് ആണ് ബുധനാഴ്ച ലക്ഷദ്വീപിനു 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് എത്തിയത്. അനുമതിയില്ലാതെ കപ്പൽ പ്രവേശിച്ചതിലുള്ള ഉത്കണ്ഠ നയതന്ത്രമാർഗത്തിലൂടെ ഇന്ത്യ അമേരിക്കയെ അറിയിച്ചു.
ഇന്ത്യയുടെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അമേരിക്ക പറയുന്നത്. കപ്പൽ എത്തിയത് അന്താരാഷ്ട്ര നിയമത്തിനു വിധേയമായിട്ടാണെന്നും അമേരിക്ക വ്യക്തമാക്കുന്നു.
യുഎസ് നാവികകപ്പൽ അനുമതിയില്ലാതെ ഇന്ത്യൻ കടലിൽ
01:22 AM Apr 10, 2021 | Deepika.com