ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് കുത്തിവയ്പെടുത്തത്.
പുതുച്ചേരിയിൽനിന്നുള്ള പി. നിവേദ, പഞ്ചാബിൽനിന്നുള്ള നിഷ ശർമ എന്നിവരാണ് കുത്തിവയ്പ് നൽകിയത്. മാർച്ച് ഒന്നിനാണ് അദ്ദേഹം കോവാക്സിൻ ആദ്യ ഡോസ് എടുത്തത്.
കോവിഡിനെ തോൽപ്പിക്കാൻ നമുക്ക് മുന്നിലുള്ള ഏതാനും കുറച്ചു വഴികളിലൊന്നാണ് വാക്സിനേഷൻ എന്നു ട്വീറ്റ് ചെയ്ത പ്രധാനമന്ത്രി- നിങ്ങൾ വാക്സിനെടുക്കാൻ യോഗ്യരെങ്കിൽ എത്രയും വേഗം എടുക്കൂ എന്നും കുറിച്ചു.
പ്രധാനമന്ത്രി വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു
02:03 AM Apr 09, 2021 | Deepika.com