കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു, ജവാനു പരിക്കേറ്റു
02:03 AM Apr 09, 2021 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ മൂന്നു ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഒരു ജവാനു പരിക്കേറ്റു. ബാബാ മൊഹല്ല മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമറിഞ്ഞെത്തിയ സുരക്ഷാസൈനികർക്കു നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. തുടർന്നു സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണു മൂന്നു ഭീകരർ കൊല്ലപ്പെട്ടത്.