ക്ഷേത്രത്തിനു സമീപമെത്തിയ മദ്യപനെ ആൾക്കൂട്ടം തല്ലിക്കൊന്നു
02:03 AM Apr 09, 2021 | Deepika.com
രുദ്രാപുർ: ഉത്തരാഖണ്ഡിൽ ക്ഷേത്രത്തിനു സമീപമുള്ള പന്തലിൽ മതപരമായ ചടങ്ങ് നടക്കുന്നതിനിടെ എത്തിയ മദ്യപനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഉധം സിംഗ് നഗറിലെ ദുർഗാ മന്ദിറിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ജോണി സാഗർ ആണു കൊല്ലപ്പെട്ടത്. ആൾക്കൂട്ടത്തിന്റെ മർദനമേറ്റു റോഡരികിൽ കിടന്ന ഇയാളെ രക്ഷിക്കാൻ ആരും ശ്രമിച്ചില്ലെന്നുഎസ്എസ്പി ഡി.എസ്. കുൻവർ പറഞ്ഞു. പിന്നീട് വഴിയാത്രക്കാർ ജോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.