കർഷക സമരത്തിനു നേരേ വെടിവയ്പ്

01:21 AM Mar 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സിം​ഗു അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക സ​മ​ര​ത്തി​ന് നേ​രേ വെ​ടി​വ​യ്പ്. കാ​റി​ൽ എ​ത്തി​യ നാ​ല് പേ​രാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന സ​മ​യ​ത്ത് സ​മ​ര​ത്തി​നു നേ​ർ​ക്ക് വെ​ടി​യു​തി​ർ​ത്തശേ​ഷം ക​ട​ന്നുക​ള​ഞ്ഞ​ത്. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ച​ണ്ഡി​ഗ​ഡ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഔ​ഡി കാ​റി​ലാ​ണ് അ​ക്ര​മിസം​ഘം എ​ത്തി​യ​ത്. ഹ​രി​യാ​ന​യി​ലെ കു​ണ്ഡ​ലി പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും സോ​നി​പ്പ​ത്ത് എ​സ്പി ജ​ഷ​ൻ​ദീ​പ് സിം​ഗ് ര​ണ്‍ധാ​വ പ​റ​ഞ്ഞു. വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​രം നൂ​റു ദി​വ​സം പി​ന്നി​ട്ടു.