സിപിഎമ്മിന് ആറ് സീറ്റ്
01:21 AM Mar 09, 2021 | Deepika.com
ചെന്നൈ: തമിഴകത്ത് തെരഞ്ഞെടുപ്പു മേളം മുറുകുന്നു. മുഖ്യപ്രതിപക്ഷമായ ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ)ഇന്നലെ സിപിഎമ്മുമായുള്ള സീറ്റ് ധാരണപൂർത്തിയാക്കി. കരാർ പ്രകാരം ആറ് സീറ്റ് സിപിഎമ്മിനു ലഭിക്കും. പലവട്ടം ഡിഎംകെയുമായി സീറ്റ് ചർച്ചകളിൽ അസംതൃപ്തി പ്രകടിപ്പിച്ച സിപിഎം ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ, അണ്ണാഡിഎംകെ-ബിജെപി സഖ്യം അധികാരത്തിലെത്തുന്നതു തടയുകയാണ് ലക്ഷ്യമെന്നു പറഞ്ഞു.