പനാജി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ ഗോവയിൽനിന്ന് ലഹരിമരുന്ന് വിതരണക്കാരനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു.
നോർത്ത് ഗോവയിലെ മോർജിമിൽനിന്ന് ഹേമന്ത് ഷായെ 15 എൽഎസ്ഡി ബ്ലോട്ടുകളുമായും 30 ഗ്രാം ചരസുമായാണ് അറസ്റ്റ് ചെയ്തത്.
കേസിൽ ഷായുടെ ബന്ധത്തെക്കുറിച്ച് മറ്റു പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മനസിലായതെന്ന് അന്വേഷണ സംഘം പറഞ്ഞു.
സുശാന്തിന്റ മരണം: ലഹരിമരുന്ന് വിതരണക്കാരനെ എൻസിബി അറസ്റ്റ് ചെയ്തു
12:34 AM Mar 09, 2021 | Deepika.com