കോൽക്കത്ത: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം വന്നതിൽ അദ്ഭുതപ്പെടാനില്ലെന്നും രാജ്യത്തിനു മോദി എന്നു പേരിടുന്ന കാലം വിദൂരമല്ലെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
തൃണമൂൽ സർക്കാരിനെതിരേ മോദി നുണപ്രചാരണം നടത്തുകയാണ്. മൂന്നാംവട്ടവും തൃണമൂൽ അധികാരത്തിലെത്തുമെന്നും വനിതാ റാലിയിൽ പങ്കെടുത്തുകൊണ്ടു തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.
294 മണ്ഡലങ്ങളിലും ഇത്തവണ ദീദിയും ബിജെപിയും തമ്മിൽ നേരിട്ടാണു മത്സരമെന്നും മമത കൂട്ടിച്ചേർത്തു.
രാജ്യത്തിനു മോദി എന്നു പേരിടുന്ന കാലം വിദൂരമല്ലെന്നു മമത
12:34 AM Mar 09, 2021 | Deepika.com