ഒസിഐ കാർഡ് ഉടമകൾക്കു പ്രത്യേക പ്രവർത്തനാനുമതി വേണമെന്നു കേന്ദ്രം

01:56 AM Mar 06, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ സി​റ്റി​സ​ണ്‍ഷി​പ്പ് (ഒ​സി​ഐ) കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ മി​ഷ​ന​റി, ത​ബ്‌​ലീ​ഗ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത്ത​രം പ്രവൃത്തി​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫോ​റി​ൻ റീ​ജ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണം. ഗ​വേ​ഷ​ണം, വി​ദേ​ശ ബ​ന്ധ​മു​ള്ള ഇ​ന്‍റേ​ൺ​ഷി​പ്പ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്രി​ത മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ഒ​സി​ഐ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

സ്ഥി​ര​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​സി​ഐ കാ​ർ​ഡ് ഉ​ട​മ​ക​ൾ സ്ഥി​രം മേ​ൽ​വി​ലാ​സ​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​യാ​ൽ ഫോ​റി​ൻ റീ​ജി​യ​ണ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​റെ ഇ ​മെ​യി​ൽ മു​ഖേ​ന അ​റി​യി​ച്ചി​രി​ക്ക​ണം. ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര നി​ര​ക്കു​ക​ളി​ലും ദേ​ശീ​യ പാ​ർ​ക്കു​ക​ൾ, വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, ദേ​ശീ​യ സ്മാ​ര​ക​ങ്ങ​ൾ, ച​രി​ത്ര സ്മാ​ര​ക​ങ്ങ​ൾ, മ്യൂ​സി​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഒ​സി​ഐ കാ​ർ​ഡ് ഉ​ട​മ​ക​ൾ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് തു​ല്യ​മാ​യ നി​ര​ക്കു​ക​ൾ ന​ൽ​കി​യാ​ൽ മ​തി.