ന്യൂഡൽഹി: സിക്കിം ലോട്ടറി വിൽപനയ്ക്ക് ഈടാക്കിയ നികുതി മടക്കി നൽകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കേരളം നൽകിയ ഹർജിയിൽ സുപ്രീംകോടതി വിശദമായി വാദം കേൾക്കും.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പേപ്പർ ലോട്ടറികൾക്ക് നികുതി ഏർപ്പെടുത്താൻ കേരളം കൊണ്ടു വന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇതിന്റെ പേരിൽ പിരിച്ച നികുതി തിരികെ നൽകാനും ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സിക്കിം ലോട്ടറി: ഹൈക്കോടതി ഉത്തരവിന് സ്റ്റേ
12:36 AM Mar 05, 2021 | Deepika.com