ജമ്മു കാഷ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് വൈകും

12:36 AM Mar 05, 2021 | Deepika.com
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: കേ​​​​​​ന്ദ്ര​​​​​​ഭ​​​​ര​​​​​​ണ​​​​പ്ര​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​യ ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​ലെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് വൈ​​​​​​കു​​​​​​മെ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ആ​​​​​​ദ്യ സൂ​​​​​​ച​​​​​​ന ന​​​​​​ൽ​​​​​​കി കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ. നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ, ലോ​​​​​​ക്സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളു​​​​​​ടെ പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ള്ള സ​​​​​​മി​​​​​​തി​​​​​​ക്ക് ഒ​​​​​​രു വ​​​​​​ർ​​​​​​ഷം​​കൂ​​​​​​ടി സ​​​​​​മ​​​​​​യം നീ​​​​​​ട്ടി ന​​​​​​ൽ​​​​​​കി. ഇ​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു​​​​​​ള്ള വി​​​​​​ജ്ഞാ​​​​​​പ​​​​​​നം ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച വൈ​​​​​​കു​​​​​​ന്നേ​​​​​​രം പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി. സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി റി​​​​​​ട്ട. ജ​​​​​​സ്റ്റീ​​​​​​സ് രഞ്ജ​​​​​​ന​​​​പ്ര​​​​​​കാ​​​​​​ശ് ദേ​​​​​​ശാ​​​​​​യി അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നാ​​​​​​യ മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ സ​​​​​​മി​​​​​​തി 2019 ഒ​​​​​​ക്ടോ​​​​​​ബ​​​​​​റി​​​​​​ലാ​​​​​​ണ് നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്ന​​​​​​ത്. 2019 ഓ​​​​​​ഗ​​​​​​സ്റ്റ് അ​​​​ഞ്ചി​​​​ന് ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​നു പ്ര​​​​​​ത്യേ​​​​​​ക പ​​​​​​ദ​​​​​​വി ന​​​​​​ൽ​​​​​​കു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ 370-ാം അ​​​​​​നു​​​​​​ച്ഛേ​​​​​​ദം കേ​​​​​​ന്ദ്ര​​​​​​സ​​​​​​ർ​​​​​​ക്കാ​​​​​​ർ റ​​​​​​ദ്ദാ​​​​​​ക്കി.

ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​രി​​​​​​നൊ​​​​​​പ്പം വ​​​​​​ട​​​​​​ക്കു​​​​​​കി​​​​​​ഴ​​​​​​ക്ക​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​യ ആ​​​​​​സം, മ​​​​​​ണി​​​​​​പ്പു​​​​​​ർ, അ​​​​​​രു​​​​​​ണാ​​​​​​ച​​​​​​ൽ​​​​പ്ര​​​​​​ദേ​​​​​​ശ്, നാ​​​​​​ഗാ​​​​​​ലാ​​​​​​ൻ​​​​​​ഡ് സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ സ​​​​​​മി​​​​​​തി രൂ​​​​​​പ​​വ​​ത്​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​ൽ ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​ർ സ​​​​​​മി​​​​​​തി​​​​​​ക്കു മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ഒ​​​​​​രു വ​​​​​​ർ​​​​​​ഷം കാ​​​​​​ലാ​​​​​​വ​​​​​​ധി നീ​​​​​​ട്ടി ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ജ​​​​​​മ്മു കാ​​​​​​ഷ്മ​​​​​​ീരി​​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക അ​​​​​​ധി​​​​​​കാ​​​​​​രം റ​​​​​​ദ്ദാ​​​​​​ക്കു​​​​​​ന്ന​​​​​​തു മു​​​​​​ന്പ് ല​​​​​​ഡാ​​​​​​ക്കി​​​​​​ലെ നാ​​​​​​ല് മ​​​​​​ണ്ഡ​​​​​​ലം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 87 നി​​​​​​യ​​​​​​മ​​​​​സ​​​​​​ഭാ സീ​​​​​​റ്റു​​​​​​ക​​​​​​ളാ​​ണു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. മ​​​​​​ണ്ഡ​​​​​​ല പു​​​​​​ന​​​​​​ർ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷ​​​​​വും 87 സീ​​​​​​റ്റു​​​​ണ്ടാ​​​​കും. ല​​​​​​ഡാ​​​​​​ക്കിൽ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ സീ​​​​​​റ്റ് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്കി​​​​​​ല്ല. പാ​​​​​​ക് അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ കാ​​​​​​ഷ്മീ​​​​​​രി​​​​​​നാ​​​​​​യി നേ​​​​​ര​​​​​ത്തെ മു​​​​​ത​​​​​ൽ ജ​​​​​​മ്മു കാ​​​​​​ഷ്മീ​​​​​​ർ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ 24 സീ​​​​​​റ്റു​​​​​​ക​​​​​​ൾ ഒ​​​​​​ഴി​​​​​​ച്ചി​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്.