ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ മെനയാൻ ബിജെപി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ,മന്ത്രി ഹിമന്ത വിശ്വ ശർമ എന്നിവർ ഇന്നലെ കേന്ദ്രമന്ത്രി അമിത് ഷായെ വസതിയിൽ ചെന്നു കണ്ടു ചർച്ച നടത്തി.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം ചേർന്ന് സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിക്കും.
15 വർഷത്തെ കോണ്ഗ്രസ് ഭരണം അവസാനിപ്പിച്ച് 2016ൽ ബിജെപി ആസാമിൽ ഭരണം പിടിച്ചെടുത്തു.
126 അംഗ നിയമസഭയിൽ ബിജെപി 60, ആസാം ഗണപരിഷത് 14,, ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് 12 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
സീറ്റ് ചർച്ച: നഡ്ഡയും ആസാം മുഖ്യമന്ത്രിയും അമിത് ഷായെ കണ്ടു, ഇന്ന് അന്തിമപട്ടിക
01:03 AM Mar 04, 2021 | Deepika.com